നിലത്തു വീണ ഭക്ഷണം പൊടി തട്ടിക്കളഞ്ഞ് കഴിക്കുന്നവരാണോ നിങ്ങൾ?

നിലത്തു വീണ ഭക്ഷണം പൊടി തട്ടിക്കളഞ്ഞ് കഴിക്കുന്നവരാണോ നിങ്ങൾ? ഭക്ഷണം നിലത്ത് വീണ് അഞ്ച് സെക്കൻ്റിനുള്ളിൽ തിരികെ എടുത്താൽ അത് ഭക്ഷ്യയോഗ്യമാണെന്നതാണ് ഫൈവ് സെക്കൻഡ് നിയമത്തിൽ ചൂണ്ടിക്കാട്ടുന്നത്. ഇതിലെ വാസ്തവം തെളിയിക്കുകയാണ് മൈക്രോബയോളജിസ്റ്റും ചിക്കാഗോ സ്വദേശിയുമായ നിക്കോളാസ് എയ്ച്ചർ. സിനിമാ തിയേറ്ററടക്കമുള്ള പൊതു ഇടങ്ങളിലെ സാമ്പിൾ ശേഖരിച്ച് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തുകയാണ് നിക്കോളാസ്. സൂക്ഷ്മാണുക്കളെ വീക്ഷിക്കാൻ മൈക്രോബയോളജിസ്റ്റുകൾ ഉപയോഗിക്കാറുള്ള പെട്രി ഡിഷ് സ്ഥാപിച്ചായിരുന്നു പരീക്ഷണം നടത്തിയത്. വിവിധ ഇടങ്ങളിൽ പല സമയ ദൈർഘ്യങ്ങളിലായാണ് സാമ്പിളുകൾ ശേഖരിച്ചത്. താഴെവീണ ഭക്ഷണം പൂജ്യം സെക്കന്റ് മുതൽ ഒരു മിനിറ്റിനുള്ളിൽ എടുത്തു നോക്കി ഈ സാമ്പിളുകളിലെ ബാക്ടീരിയയുടെ വളർച്ച കണ്ടെത്തലായിരുന്നു നിക്കോളാസിന്റെ പരീക്ഷണത്തിന്റെ ലക്ഷ്യം. താഴെവീണ ഭക്ഷണം എടുക്കാൻ എത്രത്തോളം സമയംവൈകുന്നോ അത്രത്തോളം ബാക്ടീരിയകൾ കൂടുമെന്നും അദ്ദേഹം വ്യക്തമാക്കി. ഭക്ഷണം കഴിക്കുമ്പോൾ നിലത്തുപോകാതെ സൂക്ഷിക്കുക. നിങ്ങളുടേ കൈയിൽ നിന്നും ഭക്ഷണം വഴുതി നിലത്തു വീണാൽ അത് എടുത്ത് കഴിക്കരുത്. ബാക്ടീരിയകൾ നമ്മുടെ ശരീരത്തിൽ പ്രേവശിച്ചാൽ നിരവധി ആരോഗ്യ പ്രേശ്നങ്ങൾ നേരിടേണ്ടിവരും. അത് കൊണ്ട് തന്നെ ഈ ശീലം ഒഴിവാക്കുക. സ്റ്റേ ഹെൽത്തി.