ഫ്രഞ്ച് ഫ്രൈസ് അമിതമായാൽ പ്രമേഹസാധ്യത

ഫ്രഞ്ച് ഫ്രൈസ് അമിതമായാൽ പ്രമേഹസാധ്യത വർധിപ്പിക്കുമെന്നു വിദക്തർ.
വെറുതെയിരിക്കുമ്പോഴും സിനിമ കാണുമ്പോഴുമെല്ലാം കൊറിക്കാൻ പറ്റിയ ഭക്ഷണങ്ങളിൽ ഒന്നാണ് ഫ്രഞ്ച് ഫ്രൈസ്. എന്നാൽ,ഇത് അമിതമായാൽ ​ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത 20% വരെ വർധിപ്പിക്കുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. ദി ബിഎംജെ-യിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നമ്മുടെ ദൈനംദിന ഭക്ഷണക്രമത്തിലെ ചെറിയ മാറ്റങ്ങൾക്ക് ടൈപ്പ് 2 പ്രമേഹ സാധ്യതയിൽ വലിയ സ്വാധീനം ചെലുത്താൻ കഴിയുന്നതായും വിദക്തർ പറയുന്നു. എന്നാൽ ഇതിനു പകരം, ധാന്യങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുന്നത് പ്രമേഹ സാധ്യത കുറയ്ക്കുമെന്നു , ഹാർവാർഡ് സർവകലാശാലയിലെ പ്രൊഫസറും പഠനത്തിൻ്റെ സഹ-രചയിതാവുമായ ഡോ. വാൾട്ടർ വില്ലറ്റ് പറയുന്നു. എന്നാൽ ഉരുളക്കിഴങ്ങ് അല്ല ഇതിൽ അപകടകാരിയെന്നും ഇവ പാചകം ചെയ്യുന്നത് എന്നതിലാണ് കാര്യമെന്നും പഠനത്തിൽ വ്യക്തമാക്കി. ആഴ്ചയിൽ വെറും മൂന്ന് തവണ ഫ്രെഞ്ച് ഫ്രൈസ് കഴിക്കുന്നത് പ്രമേഹ സാധ്യത വർധിപ്പിച്ചപ്പോൾ ഉരുളകിഴങ്ങ് പുഴുങ്ങിയോ, മറ്റുരൂപത്തിലോ കഴിക്കുന്നത് രോഗസാധ്യതയിൽ യാതൊരു സ്വാധീനവും ചെലുത്തിയില്ല എന്നും ഗവേഷണ റിപ്പോർട്ടിൽ പറയുന്നു.