കെ.എം ജോര്‍ജ്ജ് അനുസ്മരണം നടത്തി ജനാധിപത്യ കേരള കോണ്‍ഗ്രസ്

    എറണാകുളം: ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ കേരള കോണ്‍ഗ്രസ് സ്ഥാപക ചെയര്‍മാന്‍ കെ.എം.ജോര്‍ജ്ജ് അനുസ്മരണം നടത്തി. പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ അഡ്വ.പി.സി.ജോസഫ് കെ.എം.ജോര്‍ജിന്റെ കല്ലറയില്‍ പുഷ്പചക്രം സമര്‍പ്പിച്ചു.

    തുടര്‍ന്ന് നടന്ന അനുസ്മരണ യോഗത്തില്‍ എറണാകുളം ജില്ലാ പ്രസിഡന്റ് എന്‍. ടി.കുര്യാച്ചന്‍ അധ്യക്ഷത വഹിച്ചു.വര്‍ക്കിങ് ചെയര്‍മാന്‍ അഡ്വ.പി.സി.ജോസഫ് ഉദ്ഘാടനം ചെയ്തു. പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരായ ജോര്‍ജ് അഗസ്റ്റിന്‍, പൗലോസ് മുടക്കംതല, യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് മിഥുന്‍ സാഗര്‍, വനിതാ കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷൈനി ഇമ്മാനുവല്‍, സിബി മുല്ലപ്പറമ്പില്‍, ബാബുപോള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

    LEAVE A REPLY