എന്താണ് ‘സെക്ഷ്വൽ ജെലസി’?

ലൈംഗിക ബന്ധത്തെ ദോഷകരമായി സ്വാധീനിക്കുന്നൊരു പ്രശ്‌നമാണ് ‘സെക്ഷ്വൽ ജെലസി’. ‘ജെലസി’ അഥവാ അസൂയ എന്താണെന്ന് നമുക്കെല്ലാം അറിയാം. എന്നാൽ എന്താണ് ‘സെക്ഷ്വൽ ജെലസി’? ലൈംഗികകാര്യങ്ങളിൽ പങ്കാളിയിൽ അവിശ്വാസ്യത തോന്നുന്ന അവസ്ഥയാണ് ‘സെക്ഷ്വൽ ജെലസി’. ഇത് ഒരു  മാനസികപ്രശ്‌നമായിത്തന്നെയാണ് മനശാസ്ത്ര വിദഗ്ധർ കണക്കാക്കുന്നത്. പങ്കാളികൾക്ക് പരസ്പരമുണ്ടാകുന്ന ‘പൊസസീവ്‌നെസ്’ഉം കടന്ന്, ബന്ധത്തെ പല രീതിയിൽ ബാധിക്കാനിടയാകുന്ന തരത്തിലേക്ക് അവിശ്വാസ്യത വളരുന്നിടത്താണ് ‘സെക്ഷ്വൽ ജെലസി’ ഉണ്ടാകുന്നത്. പൊതുവിൽ സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് ‘സെക്ഷ്വൽ ജെലസി’ കൂടുതൽ കാണുന്നതെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. സ്ത്രീകളിൽ ‘ഇമോഷണൽ ജെലസി’ അഥവാ വൈകാരികമായ അവിശ്വാസ്യതയാണ് കൂടുതലും കാണപ്പെടുന്നതെന്നും വിദഗ്ധർ പറയുന്നു. എന്നാൽ ‘സെക്ഷ്വൽ ജെലസി’ സ്ത്രീയിലും പുരുഷനിലും ഒരുപോലെ കാണപ്പെടുന്നതായാണ് ചില പഠനങ്ങൾ അവകാശപ്പെടുന്നത്.’ സെക്ഷ്വൽ ജെലസി’ വർധിക്കുന്നതിന് അനുസരിച്ച് ബന്ധം ‘ടോക്‌സിക്’ ആയി മാറാം.