കൊതുക് ശല്യം മാറ്റാനുള്ള ശ്രമത്തിനിടെ വീട് കത്തിനശിച്ചു

കണ്ണൂര്‍: കൊതുക് ശല്യം രൂക്ഷമായതോടെ മുറിയില്‍ ഇട്ട കനലില്‍ നിന്ന് തീപടര്‍ന്ന് മുറി പൂര്‍ണ്ണമായും കത്തി നശിച്ചു. അഞ്ചുകണ്ടി ടി നവാസിന്റെ വീടാണ് കത്തി നശിച്ചത്. കൊതുക് പെരുകിയതോടെ തീക്കനലുകള്‍ ചിരട്ടയിലാക്കി മുറി അടച്ചിട്ടിരുന്നു.

കനലില്‍ നിന്ന് തീപടര്‍ന്ന് സ്വീകരണ മുറിയിലെ സോഫ, മേശ, ടെലിവിഷന്‍, മ്യൂസിക് സിസ്റ്റം, വയറിങ് എന്നിവ പൂര്‍ണ്ണമായും കത്തി നശിച്ചു. മുറി അടച്ചിട്ടിരുന്നതിനാല്‍ തീപടര്‍ന്നത് വീട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടില്ല. പിന്നീട് അഗ്‌നിശമന സേനയും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്.

LEAVE A REPLY