ശരീര വേദനയും, കാൻസർ രോഗ സാധ്യതയും കുറയ്ക്കാൻ കടുക് സഹായിക്കുമെന്ന് ആരോഗ്യവിദക്തർ. ഭക്ഷണത്തിനു രുചി കൂട്ടാനുള്ള ഒരു വസ്തു മാത്രമല്ല കടുക്. ഫൈറ്റോ ന്യൂട്രിയന്റുകൾ, മിനറൽസ്, വൈറ്റമിനുകൾ, ആന്റി ഓക്സിഡന്റുകൾ എന്നിവയാൽ സംപുഷ്ടമാണ് കടുക്. എണ്ണക്കുരുക്കളുടെ ഗണത്തിൽ ഏറ്റവുമധികം കാലറി പ്രദാനം ചെയ്യുന്നതും കടുക് ആണെന്ന് വിദക്തർ പറയുന്നു. രക്തത്തിലെ കൊളസ്ട്രോളിന്റെയും ട്രൈഗ്ലിസറൈഡിന്റെയും അളവ് കുറയ്ക്കാൻ സഹായിക്കുന്ന നിയാസിനും കടുകിൽ അടങ്ങിയിട്ടുണ്ട്. കാലിലെയും കൈയിലെയുമൊക്കെ മസിലുകൾക്ക് ഉണ്ടാകുന്ന വേദന ശമിപ്പിക്കാൻ കടുെകണ്ണ ഉപയോഗിച്ച് മസാജ് ചെയ്യാമെന്ന് വിദക്തർ സൂചിപ്പിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന സെലേനിയം കണ്ടന്റ് കാൻസർ കോശങ്ങൾ രൂപപ്പെടുന്നതിൽ നിന്ന് പ്രതിരോധിക്കാനുള്ള ശേഷി ശരീരത്തിനു നൽകുന്നു. മാത്രമല്ല കാൻസർ കോശങ്ങളുടെ വളർച്ചയെ കുറച്ചുകൊണ്ടുവരാനും സാധിക്കും. റുമാറ്റിക് ആർത്രൈറ്റിസ് ബാധിതർക്ക് മികച്ച ഒരു വേദനാസംഹാരി കൂടിയാകുന്നു കടുക്. ഇതിലെ സെലേനിയം, മഗ്നീഷ്യം കണ്ടന്റുകൾ വേദനയ്ക്ക് ശമനം നൽകാൻ സഹായിക്കുന്നതായും വിതക്തഭിപ്രായമുണ്ട്. കടുകിലുള്ള വൈറ്റമിൻ എ, ഇ, ഒമേഗ 3, 6 ഫാറ്റി ആസിഡുകൾ, കാൽസ്യം, പ്രോട്ടീൻ എന്നിവ മുടിയെ കരുത്തുറ്റതാക്കുന്നു. കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ഇവയ്ക്കു സാധിക്കും. കടുകിലുള്ള മഗ്നീഷ്യവും കാൽസ്യവും എല്ലുകളുടെ കരുത്ത് കൂട്ടുകയും ആർത്തവവിരാമത്തിനു ശേഷം കണ്ടു വരാറുള്ള ബോൺ ലോസ് കുറയ്ക്കുകയും ചെയ്യുന്നതായി വിദക്തർ പറയുന്നു.






















