ദിലീപ്-കാവ്യ വിവാഹം വീട്ടിലിരുന്ന് ലൈവായി കണ്ടു; മീനാക്ഷി സമ്മര്‍ദത്തിന് വഴങ്ങിയതെന്ന് മഞ്ജു

മുന്‍ ഭര്‍ത്താവ് ദിലീപ് നടി കാവ്യാമാധവനെ വിവാഹം കഴിക്കുന്ന രംഗങ്ങള്‍ മഞ്ജുവാര്യര്‍ വീട്ടിലിരുന്ന് ടെലിവിഷന്‍ ചാനലുകളിലൂടെ ലൈവായി കണ്ടു. എറണാകുളത്തു വച്ച് ഇരുവരും വിവാഹിതരാകുന്നു എന്ന വാര്‍ത്ത അറിഞ്ഞ മഞ്ജു ഉടന്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് രാത്രി തന്നെ ലൊക്കേഷനില്‍ നിന്നും മുങ്ങി.

വര്‍ഷങ്ങള്‍ക്കു മുന്‍പ് തനിക്കും ദിലീപിനും മംഗളം നേര്‍ന്നവരെല്ലാം കാവ്യയ്ക്കും ദിലീപിനും മംഗളം നേരുന്ന കാഴ്ചകള്‍ മഞ്ജു വീട്ടിലിരുന്ന് ലൈവായി കണ്ടു. ഇതിനിടെ, ഈ വിവാഹത്തിന് അച്ഛനെ നിര്‍ബന്ധിച്ചത് താനാണെന്ന് മകള്‍ പറയുന്നതും മഞ്ജു കേട്ടു. എന്നാല്‍, ഇത് തന്റെ മകളെക്കൊണ്ട് മാധ്യമങ്ങളിലൂടെ മനപൂര്‍വം പറയിച്ചതാണ് എന്നു പറഞ്ഞ് അടുത്ത സുഹൃത്തുക്കളോട് മഞ്ജു അമര്‍ഷം പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ട്.

‘കെയര്‍ ഓഫ് സൈറ ബാനുവിന്റെ ഷൂട്ടിംഗിനിടെ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ വച്ചാണ് വിവാഹ വാര്‍ത്ത മഞ്ജുവിന്റെ കാതിലെത്തിയത്. അച്ഛനെ അനുകൂലിച്ച് ഇപ്പോള്‍ നില്‍ക്കുന്ന മീനാക്ഷി മാതൃത്വത്തിന്റെ വില അറിയാന്‍ പോകുന്നതേയുള്ളുവെന്നും മഞ്ജുവിനോടുള്ള ബഹുമാനം കൂടിയെന്നുമൊക്കെയാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ മഞ്ജുവിനെ അറിയിച്ചുകൊണ്ടിരിക്കുന്നത്.

LEAVE A REPLY