ഡ്രാഗൺ ഫ്രൂട്ട് കഴിക്കാറുണ്ടോ? പൾപ്പിൾ നിറത്തിലെ പുറന്തോടോട് കൂടി ഉള്ളിൽ വെളുത്ത നിറത്തിലെ കാതലാണ് ഡ്രാഗൺ ഫ്രൂട്ടിന്റെ പ്രത്യേകത. ഇതിനു നിരവധി ആരോഗ്യഗുണങ്ങൾ ഉണ്ട് . ഡ്രാഗൺ ഫ്രൂട്ടിൽ കലോറി വളരെ കുറവും നാരുകൾ കൂടുതലുമാണ്. പ്രമേഹ രോഗികൾക്ക് കഴിക്കാൻ കഴിയുന്ന മികച്ച പഴമാണിത് എന്ന് ആരോഗ്യവിദക്തർ നിർദേശിക്കുന്നു. ഡ്രാഗൺ ഫ്രൂട്ട്സ് ബി.പി നിയന്ത്രിക്കുന്നതിനും, കൊളസ്‌ട്രോൾ കുറയ്ക്കാനും സഹായിക്കും. വൈറ്റമിൻ സി, അയേൺ എന്നിവയാൽ സമ്പുഷ്ടമാണ് ഡ്രാഗൺ ഫ്രൂട്ട്. അതിനാൽ തന്നെ വിളർച്ച തടയാനും, വൈറ്റമിൻ സി അടങ്ങിയതിനാൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിയ്ക്കാനും ഉത്തമമാണ്. കലോറി കുറവും നാരുകളുള്ളതിനാലും തടി കുറയ്ക്കാൻ സഹായിക്കുമെന്നും വിതക്തഭിപ്രായമുണ്ട്. മാത്രമല്ല ധാരാളമായി പോളിഫിനോളുകൾ അടങ്ങിയതിനാൽ ക്യാൻസർ പോലുള്ള രോഗങ്ങൾ തടയാനും ഏറെ ഗുണകരമാണെന്ന് വിദക്തർ പറയുന്നു. നാരുകളാൽ സമ്പുഷ്ടമായതിനാൽ ദഹന പ്രക്രിയ ശക്തിപ്പെടുത്താനും മലബന്ധം അകറ്റാനും ഏറെ നല്ലതാണ്. ഇതിലെ ബീറ്റാടാനിനുകൾ ഹൃദയാരോഗ്യത്തിന് നല്ലതാണ്. ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാനും സഹായിക്കും. കാർഡിയോ വാസ്‌കുലാർ രോഗങ്ങൾ അകറ്റാൻ ഡ്രാഗൺ ഫ്രൂട്ട് ഏറെ നല്ലതാണെന്നും വിദക്തർ സൂചിപ്പിക്കുന്നു.


















