കോവിഡ് 19 വൈറസിന് രണ്ട് വർഷം വരെ ശ്വാസകോശത്തിൽ തങ്ങിനിൽക്കാനാകുമെന്ന് കണ്ടെത്തി പഠന റിപ്പോർട്ട്. നേച്ചർ ഇമ്മ്യൂണോളജി ജേണലിൽ ആണ് പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഫ്രഞ്ച് പൊതു ഗവേഷണ സ്ഥാപനമായ ആൾട്ടർനേറ്റീവ് എനർജീസ് ആൻഡ് ആറ്റോമിക് എനർജി കമ്മീഷനുമായി (സിഇഎ) സഹകരിച്ച് ഇൻസ്റ്റിറ്റ്യൂട്ട് പാസ്ചറിൽ നിന്നുള്ള ഒരു സംഘമാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. അണുബാധയ്ക്ക് ശേഷം18 മാസം വരെ ചില വ്യക്തികളുടെ ശ്വാസകോശത്തിൽ SARS-CoV-2 കാണപ്പെടുന്നുവെന്ന് മാത്രമല്ല പ്രതിരോധശേഷി കുറയുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഗവേഷകർ പറയുന്നു. വൈറസ് ബാധിച്ച മൃഗങ്ങളുടെ മാതൃകകളിൽ നിന്നുള്ള ജൈവ സാമ്പിളുകൾ പഠനം വിശകലനം ചെയ്തു. വൈറൽ അണുബാധ നിയന്ത്രിക്കുന്നതിൽ എൻകെ കോശങ്ങൾ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും ഗവേഷണത്തിൽ പറയുന്നു.