എടിഎമ്മില്‍ നിന്ന് ഇനി ദിവസം 4500 രൂപ വരെ ലഭിക്കും

ന്യൂഡൽഹി: എടിഎമ്മിൽ നിന്ന് പ്രതിദിനം പിൻവലിക്കാവുന്ന പരമാവധി തുക 4,500 രൂപ ആയി ഉയർത്തി. ജനുവരി ഒന്ന് മുതൽ ഇത് പ്രബല്യത്തിൽ വരുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അറിയിച്ചു. നിലവിൽ 2,500 രൂപയായിരുന്നു ഒരു ദിവസം പിന്‍വലിക്കാന്‍ കഴിഞ്ഞിരുന്നത്.

അതേസമയം, ആഴ്ച്ചയിൽ പിൻവലിക്കാവുന്ന തുകയിൽ ആർബിഐ മാറ്റം വരുത്തിയില്ല. ഇതു 24,000 രൂപയായി തന്നെ തുടരുമെന്ന് ആർബിഐ വ്യക്തമാക്കി.

LEAVE A REPLY