മികച്ച ആരോഗ്യത്തിന് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണം

ആരോഗ്യം മെച്ചപ്പെടുന്നതിനും കുടലിന്റെ ആരോഗ്യത്തിനുമായി നാം നിർബന്ധമായും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പ്രധാന ഭക്ഷണമാണ് നട്സ്. ഇത് വൻകുടൽ കാൻസറിൻ്റെ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. നട്സിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ ഇ കരളിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. കൂടാതെ പിത്താശയത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും പിത്താശയക്കല്ലുകളുടെ സാധ്യത കുറയ്ക്കാനും നട്സ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് നല്ലതാണെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. നട്സിൽ അടങ്ങിരിക്കുന്ന ഫൈബർ, കാൽസ്യം എന്നിവ അസിഡിറ്റി പ്രശ്നങ്ങൾ കുറയ്ക്കാനും, ഡിമെൻഷ്യയുടെ സാധ്യത കുറയ്ക്കാനും സഹായിക്കും. ഓരോ തരം നട്സ് കഴിക്കേണ്ട അനുയോജ്യമായ സമയം ഉണ്ട്. ആരോഗ്യവിദഗ്തർ പറയുന്നതനുസരിച്ച്, വിറ്റാമിൻ ഇ, മഗ്നീഷ്യം എന്നിവയാൽ സമ്പുഷ്ടമായ ബദാം തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. അതിനാൽ, മെറ്റബോളിക് പ്രവർത്തനങ്ങൾക്കും മാനസിക വ്യക്തതയ്ക്കും രാവിലെ ബദാം കഴിക്കുന്നത് നല്ലതാണ്.കശുവണ്ടി കഴിക്കാൻ ഏറ്റവും അനുയോജ്യം ഉച്ചസമയമാണ്. സിങ്ക്, അയൺ എന്നിവ അടങ്ങിയ കശുവണ്ടി രോഗപ്രതിരോധശേഷി വർധിപ്പിക്കുകയും ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.പിസ്ത കഴിക്കാൻ ഏറ്റവും നല്ല സമയം ഉച്ചയ്ക്ക് ശേഷമാണ്. ഉച്ചകഴിഞ്ഞുള്ള ക്ഷീണം അകറ്റാൻ ഇത് സഹായിക്കും. വാൾനട്ട് വൈകീട്ട് കഴിക്കാം. നല്ല ഉറക്കത്തിനും തലച്ചോറിന്റെ ആരോഗ്യത്തിനും വാൾനട്ട് സഹായിക്കുന്നു. ഒമേഗ-3 ഫാറ്റി ആസിഡുകളും മെലാറ്റോണിനും ധാരാളമായി അടങ്ങിയിട്ടുള്ള ഇവ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയും സുഖമായ ഉറക്കം ലഭിക്കാൻ സഹായിക്കുമെന്നും ആരോഗ്യവിദഗ്തർ പറയുന്നു.