സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കൻ കേരളത്തിലെ കിഴക്കൻ മേഖലകളിലാണ് കൂടുതൽ മഴക്ക്
സാധ്യതയെന്നാണ് വ്യക്തമാകുന്നത്. അതേസമയം ഇന്ന് രാത്രി കേരളത്തിലെ നാല് ജില്ലകളിൽ മഴ സാധ്യത കൂടുതലാണെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു. അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം , കൊല്ലം , പത്തനംതിട്ട , ഇടുക്കി ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. അതിനിടെ കേരള തീരത്ത് തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

LEAVE A REPLY