സംസ്ഥാനത്ത് 29 ന് ഇടതുമുന്നണിയുടെ മനുഷ്യച്ചങ്ങല പ്രതിഷേധം

    തിരുവനന്തപുരം: ഡിസംബര്‍ 29 ന് സംസ്ഥാനത്ത് മനുഷ്യച്ചങ്ങല തീര്‍ക്കാന്‍ ഇടതുമുന്നണി തീരുമാനം. ഇന്നു ചേര്‍ന്ന ഇടതു മുന്നണിയോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തെ തുടര്‍ന്ന് ജനങ്ങള്‍ക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ ഇനിയും പൂര്‍ണ്ണമായി പരിഹരിക്കാത്തതിന്റെയും കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാനുള്ള ശ്രമത്തിനും എതിരെയാണ് പ്രതിഷേധമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു.

    മനുഷ്യച്ചങ്ങലയുടെ പ്രചരണാര്‍ഥം ഡിസംബര്‍ 20 ന് പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് ജനകീയ കണ്‍വന്‍ഷനുകള്‍ സംഘടിപ്പിക്കും. 22 ന് കാല്‍നട ജാഥകളും 27,28 തീയതികളില്‍ ബൂത്ത് അടിസ്ഥാനത്തില്‍ ഗൃഹസന്ദര്‍ശനം നടത്തി പ്രചാരണം നടത്തും. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നീളുന്ന മനുഷ്യച്ചങ്ങല സംസ്ഥാനത്തെ ജനങ്ങളുടെ പൊതു പ്രതിഷേധമായി ഉയരുമെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.

    LEAVE A REPLY