അമിത സൂര്യപ്രകാശം മുടികൊഴിച്ചിലിന് കാരണമായേക്കാം

ചര്‍മത്തെ പോലെ തന്നെ സൂര്യന്റെ യുവി രശ്മികള്‍ തലമുടിയുടെ ആരോഗ്യത്തെയും ബാധിക്കുമെന്ന് ആരോഗ്യവിദഗ്തര്‍. ദീര്‍ഘനേരം സൂര്യന്റെ അള്‍ട്രാവയലറ്റ് രശ്മികള്‍ മുടിയിലേല്‍ക്കുന്നത്, പ്രോട്ടീന്‍ നഷ്ടപ്പെടാനും മുടിയുടെ നിറം മങ്ങാനും കൊഴിഞ്ഞു പോകാനും കാരണമാകുമെന്ന് ആരോഗ്യവിദഗ്തര്‍ പറയുന്നു. ദീര്‍ഘനേരം സൂര്യരശ്മികള്‍ കൊള്ളുന്നത് മുടിയിലെ സ്വഭാവിക എണ്ണകള്‍ നീക്കം ചെയ്യും. ഇത് ഈര്‍പ്പം നഷ്ടപ്പെടുത്താനും മുടി നിര്‍ജീവമാകാനും കാരണമാകുമെന്ന് ആരോഗ്യവിദഗ്തര്‍ ഓര്‍മ്മിപ്പിക്കുന്നു. സൂര്യന്റെ അള്‍ട്രാവയലറ്റ് രശ്മികള്‍ മുടിയുടെ പ്രോട്ടീന്‍ ഇല്ലാതാക്കും. പ്രോട്ടീന്‍ നഷ്ടമാകുന്നതോടെ മുടി ദുര്‍ബലമാകാന്‍ തുടങ്ങും. ഇത് നിറം മങ്ങല്‍, മുടി കൊഴിച്ചില്‍, മുടി പൊട്ടിപ്പോവുക എന്നിവയിലേക്ക് നയിക്കാം. ഇത്തരം സാഹചര്യം ഒഴിവാക്കുന്നതിനായി പുറത്തേക്ക് ഇറങ്ങുമ്പോള്‍ ഒരു സ്‌ക്രാഫ് അല്ലെങ്കില്‍ തൊപ്പി തലയില്‍ ചൂടാന്‍ ശ്രദ്ധിക്കുക. ഇത് മുടിയിലേക്ക് നേരിട്ട് സൂര്യരശ്മികള്‍ അധികം കൊള്ളാതെ സൂക്ഷിക്കാന്‍ സഹായിക്കും.