അസുഖങ്ങളെ അകറ്റാൻ ഈന്തപ്പഴം കഴിക്കാം

അസുഖങ്ങളെ അകറ്റാൻ ഈന്തപ്പഴം കഴിക്കാം.
കെളസ്‌ട്രോൾ തീരെയില്ലാത്ത ഒരു ഭക്ഷണപദാർത്ഥം ആണ് ഈന്തപ്പഴം. പ്രമേഹരോഗികൾക്കു പോലും ദിവസവും ഒന്നോ രണ്ടോ ഈന്തപ്പഴം കഴിയ്ക്കാമെന്നാണ് വിദക്തർ പറയുന്നത്. മാത്രമല്ല ഈന്തപ്പഴം കുതിർത്തി കഴിക്കുന്നത് മലബന്ധം അകറ്റാൻ ഏറെ സഹായിക്കും.
ഈന്തപ്പഴത്തിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ എ നിശാന്ധത അഥവാ നൈറ്റ് ബ്ലൈന്റ്‌നസുള്ള നല്ലൊരു മരുന്നു കൂടിയാണ് എന്നും വിതക്തഭിപ്രായമുണ്ട്. ഗർഭിണികൾ ഈന്തപ്പഴം കഴിയ്ക്കുന്നത് വളരെ നല്ലതാണ്. ഇത് ഹീമോഗ്ലോബിൻ തോത് ഉയർത്താൻ സഹായിക്കും. ഇതിലെ അയേൺ, മാംഗനീസ്, സെലേനിയം, കാൽസ്യം, ഫോസ്ഫറസ് എന്നിവ കുഞ്ഞിന്റെ വളർച്ചയ്ക്ക് വളരെ അത്യാവശ്യമായ ഘടകങ്ങളുമാണ്. സന്ധിവേദനയ്ക്കും എല്ലുതേയ്മാനത്തിനുമുള്ള നല്ലൊരു പരിഹാരമാണ് ഈന്തപ്പഴം കഴിയ്ക്കുന്നത് എന്നും വിദക്തർ പറയുന്നു. സ്ത്രീകൾ ഈന്തപ്പഴം കഴിയ്ക്കുന്നത് ഓസ്റ്റിയോപെറോസിസ് പോലുള്ള രോഗങ്ങളെ അകറ്റാൻ സഹായിക്കും. ഈന്തപ്പഴത്തിൽ വൈറ്റമിൻ ബി5, വൈറ്റമിൻ ബി 3, ഫോസ്ഫറസ്, കോപ്പർ, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.