പ്രായമായ മാതാപിതാക്കളുടെ ആരോഗ്യ സംരക്ഷണത്തിന് സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിയന്ത്രണമേർപ്പെടുത്താൻ ആലോചന. സർക്കാർ ജീവനക്കാരുടെ മാസ ശമ്പളത്തിന്റെ 10 മുതൽ 15 ശതമാനംവരെ മാതാപിതാക്കളുടെ അക്കൗണ്ടിൽ എത്തുന്ന രീതിയിൽ ക്രമീകരിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. മാതാപിതാക്കളുടെ പരിചരണത്തിൽ നിരവധി സർക്കാർ ജീവനക്കാർക്കെതിരെ പരാതി ഉയർന്ന സാഹചര്യത്തിലാണ് തെലങ്കാന സർക്കാരിന്റെ ഈ നീക്കം. അസമിൽ ഇത്തരമൊരു പദ്ധതി നിലവിലുണ്ടെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, സമാന പദ്ധതികളെ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശവും നൽകി.



















