കൗമാരക്കാരിലെ കൊളസ്‌ട്രോളില്‍ കേരളം രാജ്യത്ത് രണ്ടാമത്

കൗമാരക്കാരിലെ കൊളസ്‌ട്രോളില്‍ കേരളം രാജ്യത്ത് രണ്ടാമത്. ചില്‍ഡ്രന്‍ ഇന്‍ ഇന്ത്യ റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ഉള്ളത്. എല്‍.ഡി.എല്‍ കൊളസ്‌ട്രോള്‍ നിരക്കില്‍ ഗോവയാണ് ഒന്നാം സ്ഥാനത്ത്. ഗോവയില്‍ അഞ്ച് മുതല്‍ ഒമ്പത് വരെ പ്രായമുള്ള കുട്ടികളില്‍ 15.3 ശതമാനം പേരില്‍ ഉയര്‍ന്ന എല്‍.ഡി.എല്‍ നിരക്കും കേരളത്തില്‍ ഇതേ പ്രായക്കാരില്‍ 14.9 ശതമാനം പേരില്‍ ഉയര്‍ന്ന എല്‍.ഡി.എല്‍ നിരക്കും റിപ്പോര്‍ട്ട് ചെയ്തു. ഉയര്‍ന്ന ട്രൈഗ്ലിസറൈഡ് നിരക്കില്‍ പശ്ചിമബംഗാളാണ് മുന്നില്‍. സംസ്ഥാനത്തെ അഞ്ച് മുതല്‍ ഒമ്പത് വരെ പ്രായമുള്ള കുട്ടികളില്‍ 67 ശതമാനവും ഉയര്‍ന്ന ട്രൈഗ്ലിസറൈഡ് ഉള്ളവരാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.