പഴകിയ കോഴിയിറച്ചി നാട്ടുകാർ പിടികൂടി. തിരുവനന്തപുരം നേമത്തുനിന്ന് ഓട്ടോയിൽ കൊണ്ടുവന്ന ഇറച്ചിയാണ് പിടികൂടിയത്. കുമ്മിൾ ടൗണിനു സമീപത്തുകൂടി പോയ ഓട്ടോയിൽനിന്ന് രൂക്ഷഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്ന് വാഹനം തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. ഹോട്ടലുകളിലും ബേക്കറികളിലും വിൽപ്പനയ്ക്കായി കൊണ്ടുവന്ന 300 കിലോ പഴകിയ ഇറച്ചിയാണ് പിടികൂടിയത് പിന്നീട് കടയ്ക്കൽ പോലീസിനെയും കുമ്മിൾ പഞ്ചായത്ത് അധികൃതരെയും നാട്ടുകാർ വിവരമറിയിച്ചു. പോലീസും പഞ്ചായത്ത്, ഭക്ഷ്യസുരക്ഷാ അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോൾ ദിവസങ്ങൾ പഴകിയ മാംസമാണിതെന്നു കണ്ടെത്തി. തുടർന്ന് വാഹനവും, ഡ്രൈവറെയും പോലീസ് കസ്റ്റഡിയിലെടുത്തതായി പറയുന്നു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. പിടിച്ചെടുത്ത മാംസം കുമ്മിൾ ക്വാറിക്കു സമീപം കുഴിച്ചുമൂടിയതായി അധികൃതർ വ്യക്തമാക്കി.





















