കാന്താരി മുളക് കൊളസ്‌ട്രോൾ കുറയ്ക്കുമോ ?
കൊളസ്‌ട്രോൾ, ബിപി, ഡയബൈറ്റിസ് തുടങ്ങിയ പല രോഗങ്ങളും തടയാൻ ഏറെ ഗുണകരമാണ് കാന്താരി മുളക് എന്ന് നാം പറഞ്ഞ് കേൾക്കാറുണ്ട്. എന്നാൽ കൊളസ്‌ട്രോൾ കുറയ്ക്കാനും ബിപി നിയന്ത്രണത്തിനും കാന്താരി മുളക്ന ല്ലതാണെന്നാണ് ചില വിദക്തർ പറയുന്നു. കാന്താരി മുളകിൽ ആന്റിഓക്‌സിഡന്റുകളും വൈറ്റമിൻ എ, ബി, സി, ഇ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. ആന്റിഫംഗൽ, ആന്റ്‌മൈക്രോബിയൽ, ആന്റി ബാക്ടീരിയൽ ഗുണങ്ങൾ എന്നിവ അടങ്ങിയതിനാൽ ഇത്തരം രോഗബാധകൾ തടയാൻ വളരെ ഉത്തമമാണ്. വൈറ്റമിൻ സി ധാരാളം അടങ്ങിയതിനാൽ ശരീരത്തിന് രോഗപ്രതിരോധശേഷി നൽകുന്നതായും കൊളസ്‌ട്രോൾ ബിപി പ്രശ്‌നങ്ങൾ പ്രതിരോധിക്കുകയും ഹൃദയാരോഗ്യത്തിനും, പ്രമേഹം കുറയ്ക്കാനും ഇതേറെ സഹായിക്കുമെന്ന് വിദക്തർ പറയുന്നു. എന്നാൽ കാന്താരി മുളക് നല്ല എരിവുള്ളതിനാൽ ഇത് വയറിന് പ്രശ്‌നങ്ങളുണ്ടാക്കാൻ സാധ്യതയുണ്ട് അതിനാൽ ഇവ നേരിട്ട് കഴിയ്ക്കരുത് എന്ന് വിദക്തർ പറയുന്നു. വിനിഗറിൽ ഇട്ടോ നെല്ലിക്കയിൽ ചേർത്തോ മിതമായി ഉപയോഗിയ്ക്കാം. ഇതിൽ അടങ്ങിയിയ ക്യാപ്‌സയാസിൻ എന്ന ഘടകം ദഹനത്തിന് സഹായിക്കുന്നതായി വിദക്തർ സൂചിപ്പിക്കുന്നു . മാത്രമല്ല ശരീരത്തിൽ ഉപാപചയ പ്രക്രിയ ശക്തിപ്പെടുത്തി കൊഴുപ്പ് ഓക്‌സിഡൈസ് ചെയ്ത് കളയാൻ നല്ലതാണ് എന്നും വിദക്തർ നിർദേശിക്കുന്നു.






















