രാജ്യത്ത് മരണാനന്തര അവയവമാറ്റ ശസ്ത്രക്രിയയില്‍ ഗണ്യമായ കുറവ്

രാജ്യത്ത് മരണാനന്തര അവയവമാറ്റ ശസ്ത്രക്രിയയില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിരിക്കുന്നതായി ഔദ്യോഗിക റിപ്പോര്‍ട്ട്. കേരളത്തില്‍ മാത്രം അവയവ മാറ്റത്തിനായി പേരു നല്‍കി കാത്തിരിക്കുന്നത് 3000 ത്തിലധികം പേരും രാജ്യത്ത് മൂന്നു ലക്ഷം പേരുമാണ്. അവയവമാറ്റം നടക്കാത്തതിനാല്‍ പ്രതിദിനം രാജ്യത്ത് 20 പേരെങ്കിലും മരിക്കുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. മരണാനന്തര അവയവദാനം കുറയുന്നത് ഒരുപാടു പേരുടെ ജീവിതവും, പ്രതീക്ഷയുമാണ് ചോദ്യത്തിലാക്കുന്നത്. കേരളത്തില്‍ 51 ആശുപത്രികളിലാണ് അവയവ മാറ്റിവെക്കല്‍ ശസ്ത്രക്രീയ നടക്കുന്നത്. ഇതില്‍ സര്‍ക്കാര്‍ മേഖലയിലുള്ളത് ആറെണ്ണം മാത്രമാണ്.

LEAVE A REPLY