ഉറക്കച്ചടവു മാറി ചർമം ഫ്രഷ് ആകാനും ഊന്മേഷം കിട്ടാനും രാവിലെ തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നത് സഹായിക്കും. ഇത് മുഖത്തിന് ഒരു ഫ്രഷ് ലുക്ക് തരും. രാവിലെ എഴുന്നേൽക്കുമ്പോൾ മുഖത്തിലുണ്ടാകുന്ന വീക്കം കുറയ്ക്കാനും മുഖം തണുത്തവെള്ളത്തിൽ കഴുകുന്നത് നല്ലതാണ്. പ്രായമാകുന്തോറും ചർമത്തിന്റെ ഇലാസ്തികത നഷ്ടപ്പെടും. ദിവസവും തണുത്തവെള്ളത്തിൽ മുഖം കഴുകുന്നത് ചർമം മുറുകാനും സുഷിരങ്ങൾ വൃത്തിയാകാനും സഹായിക്കും. മഴക്കാലത്ത് പൊടി, മണ്ണ്, എണ്ണ എന്നിവ കാരണം ചർമത്തിൽ മുഖക്കുരു ഉണ്ടാകും. ഇത് പരിഹരിക്കാനും ദിവസവും രാവിലെ തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നത് നല്ലതാണ്. അമിത എണ്ണമയമുള്ള ചർമക്കാർ ദിവസവും തണുത്ത വെള്ളത്തിൽ മുഖം കഴുകുന്നത്, ചർമത്തിലെ അമിത എണ്ണമയം നീക്കം ചെയ്യാനും മുഖം തിളങ്ങാനും സഹായിക്കും.



















