സ്ത്രീകൾ പുരുഷന്മാരേക്കാൾ കുടുതൽ ഉറങ്ങ​ണമെന്ന് പഠനം

സ്ത്രീകൾ പുരുഷന്മാരേക്കാൾ കുടുതൽ ഉറങ്ങ​ണമെന്ന് പഠനം. ഗോൾഡ് സ്റ്റാൻഡേർഡ് പോളിസോംനോഗ്രാഫി പോലുള്ള ഉപകരണങ്ങൾ ഉപയോഗിച്ച്നടത്തിയ പഠനങ്ങളിൽ സ്ത്രീകൾ പുരുഷന്മാരേക്കാൾ 20 മിനിറ്റ് കൂടുതൽ ഉറങ്ങുന്നതായി കണ്ടെത്തി. വെയറബിൾ സ്ലീപ്പ് ട്രാക്കറുകൾ ധരിച്ച ഏകദേശം 70,000 ആളുകളിൽ നടത്തിയ ഒരു ആഗോള പഠനത്തിൽ 40 മുതൽ 44 വയസ്സുവരെ പ്രായമുള്ള പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള ഉറക്ക വ്യത്യാസം ഏകദേശം 23–29 മിനിറ്റായിരുന്നു എന്നാണ് റിപ്പോർട്ട്. ഉറക്കമില്ലായ്മയുടെ ഭാഗമായുള്ള രോഗസാധ്യത സ്ത്രീകളിൽ 40 ശതമാനം കൂടുതലാണ് എന്ന് വിദക്തർ പറയുന്നു. ഗൃഹ പരിചരണവും മറ്റ് അധ്വാനവും വൈകാരിക സമ്മർദ്ദവും സ്ത്രീകളിൽ ഉറക്ക പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതായും വിതക്തഭിപ്രായമുണ്ട്. പല സ്ത്രീകളും കുട്ടികളെ വളർത്തുകയും മാനസിക പിരിമുറുക്കത്തോടെ സാഹചര്യങ്ങളുമായി മല്ലിടുകയും ചെയ്യുന്നു. അതിനാൽ തന്നെ പുരുഷമാരേക്കാൾ കൂടുതൽ സ്ത്രീകൾ ഉറങ്ങണമെന്ന് നിര്ദേശിക്കുകയാണ് ആരോഗ്യവിദക്തർ .