ഇരുട്ടിൽ ഉറങ്ങുന്നത് കാൻസർ സാധ്യത കുറയ്ക്കുമെന്നു പഠനം

ഇരുട്ടിൽ ഉറങ്ങുന്നത് കാൻസർ സാധ്യത കുറയ്ക്കുമെന്നു പഠനം.
ഉറക്കത്തിൽ വെളിച്ചം ഏൽക്കുന്നത് മെലറ്റോണിൻ ഉത്പാദനം കുറയ്ക്കുന്നു. രാത്രിയിൽ വെളിച്ചം ഏൽക്കുന്നവരിലും, നൈറ്റ് ഷിഫ്റ്റ് ജോലി ചെയ്യുന്നവരിലുമെല്ലാം മെലറ്റോണിൻ അളവ് കുറവാണെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇത് ക്യാൻസറിനെതിരായ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധത്തെ ദുർബലപ്പെടുത്തും. ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ കാൻസർ പഠനങ്ങളിൽ പറയുന്നത് രാത്രിയിൽ ഉണർന്നിരിക്കുന്നതോ വെളിച്ചത്തോടെ ഉറങ്ങുന്നതോ വഴി സ്വാഭാവിക ഉറക്കചക്രത്തെ തടസപ്പെടുത്തുന്നത് സ്തന, പ്രോസ്റ്റേറ്റ് കാൻസർ എന്നിവ വികസിപ്പിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നതായി പറയുന്നു. 2014-ൽ കാൻസർ കോസസ് ആൻറ് കൺട്രോൾ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, ഇരുട്ടിൽ ഉറങ്ങുന്നവരെ അപേക്ഷിച്ച് വെളിച്ചം ഏൽക്കുന്ന മുറികളിൽ ഉറങ്ങുന്ന സ്ത്രീകൾക്ക് സ്തനാർബുദ സാധ്യത കൂടുതലാണെന്ന് കണ്ടെത്തി. ലബോറട്ടറി പരീക്ഷണങ്ങളിൽ, പ്രത്യേകിച്ച് സ്തന, വൻകുടൽ കാൻസർ കോശങ്ങളിൽ മെലറ്റോണിൻ കാൻസർ കോശങ്ങളുടെ വളർച്ച മന്ദഗതിയിലാക്കുമെന്ന് ടെക്സസ് സർവകലാശാലയിൽ നിന്നുള്ള ഗവേഷണ റിപ്പോർട്ടിൽ മുൻപ് കണ്ടെത്തിയിരുന്നു. ക്രോണോബയോളജി ഇന്റർനാഷണലിൽ നടത്തിയ മറ്റൊരു പഠനത്തിൽ, രാത്രിയിൽ മെലറ്റോണിന്റെ അളവ് കുറവുള്ള ആളുകൾക്ക് കാലക്രമേണ കാൻസർ വരാനുള്ള സാധ്യത കൂടുതലാണെന്നും കണ്ടെത്തിയാതായി പഠനം പറയുന്നു.