പലവിധത്തിലുള്ള കാൻസർ സ്ഥിരീകരിക്കുന്നവരുടെ എണ്ണം വർധിക്കുന്നതായി മുന്നറിയിപ്പ് നൽകി ആരോഗ്യവിദഗ്തർ. ജീവിതശൈലിയും ജനിതകഘടകങ്ങളും മറ്റ് രോഗാവസ്ഥകളുമൊക്കെ അർബുദസാധ്യത കുട്ടുന്നുവെന്നാണ് പറയുന്നത്. എങ്കിലും നാം ദിവസവും കഴിക്കുന്ന ചില ഭക്ഷണങ്ങൾക്ക് കോശങ്ങളെ സംരക്ഷിക്കാനും കാൻസർ സാധ്യത കുറയ്ക്കാനും സാധിക്കുമെന്ന് പറയുകയാണ് ആരോഗ്യവിദഗ്തർ. കാൻസർ പ്രതിരോധ ഭക്ഷണക്രമത്തിൽ മുൻപന്തിയിലുള്ളവയാണ് ബെറികൾ. സ്ട്രോബെറി, ബ്ലൂബെറി, ബ്ലാക്ക്‌ബെറി തുടങ്ങിയവ പോഷകങ്ങളുടെ കലവറയാണ്. അവയ്ക്ക് ആകർഷകമായ നിറം നൽകുന്ന ഫൈറ്റോന്യൂട്രിയന്റ് ആന്തോസയാനിനുകളാൽ ഇവ സമ്പുഷ്ടമാണ്. ഈ സംയുക്തങ്ങൾ ശക്തമായ ആന്റിഓക്‌സിഡന്റുകളായി പ്രവർത്തിക്കുകയും കാൻസറിന് കാരണമാകുന്ന ഓക്സിഡേറ്റീവ് സ്ട്രെസ്സിൽ നിന്ന് കോശങ്ങളെ സംരക്ഷിക്കുകയും ചെയ്യുമെന്ന് ആരോഗ്യവിദഗ്തർ പറയുന്നു. കൂടാതെ പർപ്പിൾ മധുരക്കിഴങ്ങിന് കാൻസറിന് കാരണമാകുന്ന ജീനുകളെ നിർജ്ജീവമാക്കാനും ട്യൂമറുകളെ പ്രതിരോധിക്കുന്ന ജീനുകളെ പ്രവർത്തനക്ഷമമാക്കാനും കഴിയുമെന്നും ആരോഗ്യവിദഗ്തർ സൂചിപ്പിക്കുന്നു. ഇതുകൂടാതെ ട്യൂമർ വളർച്ചയെ തടയുന്ന ജീനുകളെ പ്രവർത്തനക്ഷമമാക്കാൻ ക്രൂസിഫറസ് പച്ചക്കറികൾ സാധിക്കുമെന്ന് ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു. ഇവയുടെ ഉപയോഗം സ്തനാർബുദവും പ്രോസ്റ്റേറ്റ് കാൻസറും ഉൾപ്പെടെയുള്ള ഹോർമോണുമായി ബന്ധപ്പെട്ട കാൻസറുകളുടെ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ കിവി ദഹനത്തെ സഹായിക്കുകയും ഡിഎൻഎ തകരാറുകൾക്കും കാൻസർ വളർച്ചയ്ക്കും കാരണമാകുന്ന പ്രധാന ഘടകങ്ങളിലൊന്നായ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. കിവി കഴിക്കുന്നത് കോശങ്ങളുടെ ആരോഗ്യകരമായ പ്രവർത്തനം നിലനിർത്താൻ സഹായിക്കുമെന്നും ആരോഗ്യവിദഗ്തർ ഓർമ്മിപ്പിക്കുന്നു. ശ്രദ്ധിക്കുക ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്തുന്നതാണ് ഉചിതം.




















