നേപ്പാളിലെ മഹാപ്രളയം: 170 കടന്ന് മരണസംഖ്യ: 105 ഇന്ത്യക്കാരെ കാണാതായി

നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 170 കടന്നു. ഭോട്ടേകോശി നദി കരകവിഞ്ഞുണ്ടായ വെള്ളപ്പൊക്കത്തില്‍ കാണാതായ 800ല്‍ അധികം ആളുകളില്‍ ഇന്ത്യക്കാരായ 105 പേരും ഉള്‍പ്പെടുന്നതായാണ് വിവരം. ഇതില്‍ 37പേര്‍ തമിഴ്‌നാട്ടില്‍ നിന്ന് ഉള്ളവരാണ്.

കാണാതായവരില്‍ 466 പേര്‍ വിനോദ സഞ്ചാരികളാണെന്നാണ് വിവരം. പ്രളയത്തില്‍ 19 പാലങ്ങളും 40ല്‍ അധികം കിലോമീറ്ററോളം റോഡും നൂറുകണക്കിന് കെട്ടിടങ്ങളും തകര്‍ന്നു. നേപ്പാളിലെ മിന്നല്‍ പ്രളയ സാഹചര്യത്തില്‍ ഇന്ത്യയുടെ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.