സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ തുടങ്ങിയ സാധ്യതകളുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്കുന്നു. ആവശ്യമെങ്കില്‍ ഈ മേഖലകളിലുള്ളവര്‍ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറി താമസിക്കണം. കനത്ത മഴയ്ക്കൊപ്പം പല പ്രദേശങ്ങളിലും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.



















