കറുത്ത പ്ലാസ്റ്റിക് പാത്രങ്ങളില്‍ ഭക്ഷണം സൂക്ഷിക്കുന്നത് ക്യാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുമെന്ന് ആരോഗ്യവിദഗ്തര്‍. ഈ പാത്രങ്ങള്‍ ഉണ്ടാക്കുന്ന രീതിയും അതിലെ രാസവസ്തുക്കളുടെ സാന്നിധ്യവുമാണ് ഇതിന് കാരണം. കറുത്ത പ്ലാസ്റ്റിക് പാത്രങ്ങള്‍ സുരക്ഷിതമല്ലാത്ത ഒരു കൂട്ടം രാസവസ്തുക്കളുടെയും റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക്കുകളുടെയും മിശ്രിതമാണ്. ഇത് പലപ്പോഴും ഇലക്ട്രോണിക് മാലിന്യങ്ങളില്‍ നിന്നുള്ള റീസൈക്കിള്‍ ചെയ്ത വസ്തുക്കള്‍ ഉപയോഗിച്ചാണ് നിര്‍മ്മിക്കുന്നതെന്നാണ് ആരോഗ്യവിദഗ്തര്‍ പറയുന്നത്. മൈക്രോവേവ് പോലുള്ള ഉപകരണങ്ങളില്‍ വെച്ച് ഈ പാത്രങ്ങള്‍ ചൂടാക്കുമ്പോഴോ, ചൂടുള്ള ഭക്ഷണം ഇവയില്‍ സൂക്ഷിക്കുമ്പോഴോ രാസവസ്തുക്കള്‍ പ്ലാസ്റ്റിക്കില്‍ നിന്ന് എളുപ്പത്തില്‍ ഭക്ഷണത്തിലേക്ക് കലരാനുള്ള സാധ്യത വര്‍ധിക്കുന്നു. കൊഴുപ്പും പുളിയുമുള്ള ഭക്ഷണങ്ങളുമായി സമ്പര്‍ക്കത്തിലാകുമ്പോഴും രാസവസ്തുക്കള്‍ കലരാനുള്ള സാധ്യത കൂടുതലാണ്. ഈ പാത്രങ്ങള്‍ വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് രാസവസ്തുക്കളുടെ അളവ് ശരീരത്തില്‍ വര്‍ധിപ്പിക്കാന്‍ ഇടയാക്കും. ഈ അപകടസാധ്യതകള്‍ ഒഴിവാക്കാന്‍ കറുത്ത പ്ലാസ്റ്റിക് പാത്രങ്ങള്‍ ഉപയോഗിക്കുന്നത് പൂര്‍ണ്ണമായും ഒഴിവാക്കണമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്.കറുത്ത പ്ലാസ്റ്റിക് പാത്രങ്ങളും കാന്‍സര്‍ സാധ്യതയുംകറുത്ത പ്ലാസ്റ്റിക് പാത്രങ്ങളും കാന്‍സര്‍ സാധ്യതയും






















