ഉറങ്ങുമ്പോൾ കാലുവേദന അനുഭവപ്പെടാറുണ്ടോ ?

ഉറങ്ങുമ്പോൾ കാലുവേദന അനുഭവപ്പെടാറുണ്ടോ ? റെസ്റ്റ്ലെസ് ലെഗ്സ് സിൻഡ്രോം എന്ന നാഡീസംബന്ധമായ പ്രശ്നമാണ് ഉറങ്ങുമ്പോൾ ഉണ്ടാകുന്ന കാലുവേദനയുടെ കാരണമായി വിദക്തർ പറയുന്നത്. ജനിതക പ്രശ്നങ്ങളും ശരീരത്തിലെ ഇരുമ്പിൻറെ അളവുമാണ് ഇതിന് കാരണം. പാരമ്പര്യമായും ഈ അവസ്ഥ ഉണ്ടാകാം, ശരീരത്തിൻറെ ചലനത്തിനും ഓർമയ്ക്കും സുഖത്തിനും മറ്റും കാരണമായ ഡോപോമീൻ എന്ന ഹോർമോണിൻറെ അളവിലുണ്ടാകുന്ന പ്രേശ്നങ്ങളും മറ്റൊരു കാരണമായി വിദക്തർ സൂചിപ്പിക്കുന്നു. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ ചലിക്കുന്ന ഭാഗങ്ങളിലൊന്ന് കാലുകളാണ്. കുട്ടികളിലും , മുതിർന്നവരിലും ഗർഭിണികളിലും കാലുവേദന കൂടുതലായി കണ്ടുവരുന്നതായി വിദക്തർ പറയുന്നു. നട്ടെല്ലിനും വൃക്കകൾക്കും പ്രശ്നമുള്ളവർക്കും, പാർക്കിൻസൺസ് ഉള്ളവർക്കും വേദന വരാനുള്ള സാധ്യത കൂടുതലാണ്. സാധാരണ കുട്ടികൾക്ക് കാലുവേദന പെട്ടെന്ന് മാറുന്നതാണ് പതിവ്. എന്നാൽ വേദന നീണ്ടു നിക്കുകയാണെകിൽ ഒരു ആരോഗ്യ വിതക്തന്റെ സഹായം ഉറപ്പുവരുത്തുക. വ്യായാമം ഇത്തരം വേദനകൾക്ക് മികച്ച ഒരു പ്രതിവിധിയാണെന്ന് ആരോഗ്യവിദക്തർ നിർദേശിക്കുന്നു. കാലുകൾ ചലിക്കുന്നതിലൂടെ ഹോർമോണുകളുടെ പ്രവർത്തനം ലഘൂകരിക്കാൻ ഒരു പരിധി വരെ സാധിക്കുന്നതായും വിദക്തർ സൂചിപ്പിക്കുന്നു.