ഭക്ഷണം തൊണ്ടയിൽ കുരുങ്ങി വീട്ടമ്മ മരിച്ചു. കണ്ണൂർ കുഞ്ഞിമംഗലം സ്വദേശിനി കല്യാണിയാണ് മരിച്ചത്. പ്രഭാത ഭക്ഷണം കഴിക്കുന്നതിന് ഇടയിലാണ് ഭക്ഷണം തൊണ്ടയിൽ കുരുങ്ങിയത്. ശ്വാസം മുട്ടലും അസ്വസ്ഥതകളും പ്രകടിപ്പിച്ച ഉടൻ ഇവരെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.






















