പാലക്കാട് നാളെ ബി.ജെ.പി ഹര്‍ത്താല്‍

    പാലക്കാട്: പാലക്കാട് നാളെ ബി.ജെ.പി ഹര്‍ത്താല്‍ ആചരിക്കും. കഞ്ചിക്കോട് ബി.ജെ.പി പ്രവര്‍ത്തകന്‍ പൊള്ളലേറ്റ് മരിച്ചതിനെ തുടര്‍ന്നാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ബി.ജെ.പി മണ്ഡലം കമ്മിറ്റി അംഗം രാധാകൃഷ്ണന്‍ ആണ് മരിച്ചത്. ഹര്‍ത്താലില്‍ നിന്ന് അവശ്യ സര്‍വീസുകളെയും ശബരിമല തീര്‍ഥാടകരെയും ഒഴിവാക്കിയിട്ടുണ്ട്.

    സി.പി.എം-ബി.ജെ.പി സംഘര്‍ഷം നിലനില്‍ക്കുന്ന മേഖലയില്‍ ഒരു സംഘം ആളുകള്‍ നടത്തിയ തീവെയ്പ്പില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്നു രാധാകൃഷ്ണന്‍. ഡിസംബര്‍ 28ന് നടന്ന അക്രമത്തിന് പിന്നില്‍ സി.പി.എം ആണെന്നാണ് ബി.ജെ.പി ആരോപണം. അക്രമകാരികള്‍ വെച്ച ബൈക്കില്‍ നിന്ന് ഗ്യാസ് സിലിണ്ടറിലേക്ക് തീപടര്‍ന്ന് ഉണ്ടായ പൊട്ടത്തെറിയിലാണ് രാധാകൃഷ്ണന് പരിക്കേറ്റത്.

    LEAVE A REPLY