ശാസ്ത്ര സർവകലാശാലയുടെയും സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിന്റെയും ഉദ്ഘാടനം ആരോഗ്യമന്ത്രി വീണ ജോർജ് നിർവഹിച്ചു

കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലയുടെ തുടർ വിദ്യാഭ്യാസ കേന്ദ്രത്തിന്റെയും സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിന്റെയും പുതിയ കെട്ടിടം, സർവകലാശാലയുടെ ഓഫ് ക്യാമ്പസ് സെന്ററിന്റെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണ ജോർജ് നിർവഹിച്ചു. മനോഹരമായി നിർമ്മിച്ച കെട്ടിടം തിരുവനന്തപുരം മെഡിക്കൽ കോളേജ് ക്യാമ്പസിലാണ് സ്ഥിതി ചെയ്യുന്നത്. ആരോഗ്യ വകുപ്പിന്റെ 28 കോടി രൂപ പ്ലാൻ ഫണ്ട് ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചിട്ടുള്ളത്. സംസ്ഥാനത്തെ പൊതുജനാരോഗ്യ വിദ്യാഭ്യാസം, ഗവേഷണം എന്നീ പ്രവർത്തനങ്ങൾക്കും ശക്തമായ അടിത്തറ പാകുന്നതിന് ഈ സ്ഥാപനത്തിന് കഴിയുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. നൂതനവും ശാസ്ത്രീയവുമായ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ആരോഗ്യ പദ്ധതികള്‍ക്ക് രൂപം നല്‍കുകയും സംസ്ഥാനത്തെ ആരോഗ്യ വിദ്യാഭ്യാസത്തിന്റെ നിലവാരം ഉറപ്പുവരുത്തുകയും ചെയ്യുക എന്ന ലക്ഷ്യങ്ങളോട് കൂടിയാണ് ആരോഗ്യ സര്‍വകലാശാലയുടെ അനുബന്ധ സ്ഥാപനമായി സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത് തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിച്ചതെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. 25.87 കോടിയുടെ കെട്ടിടമാണ് യാഥാര്‍ത്ഥ്യമായിരിക്കുന്നതെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.

LEAVE A REPLY