പൂച്ചയെ വളർത്തുന്നവർ സൂക്ഷിക്കുക

പൂച്ചയെ വളർത്തുന്നവർ സൂക്ഷിക്കുക. കഴിഞ്ഞ ദിവസം വളർത്തു പൂച്ച മാന്തിയതിനു പിന്നാലെ വാക്സിനെടുത്ത് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചതായി റിപ്പോർട്ട്. ജൂലൈ രണ്ടിനാണ് വീട്ടിലെ വളർത്തു പൂച്ച കുട്ടിയുടെ ദേഹത്ത് മാന്തിയത്. ഉടൻ തന്നെ പന്തളം കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. പിന്നീട് അടൂർ താലൂക്ക് ആശുപത്രിയിൽ ​നിന്ന് 2 തവണ പ്രതിരോധ കുത്തിവെപ്പ് എടുക്കുകയും ചെയ്തു. കുത്തിവെപ്പെടുത്ത ശേഷം കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. ശാരീരിക അസ്വസ്ഥത വർധിച്ചതോടെ കുട്ടിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയതായും ബന്ധുക്കൾ പറയുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ വ്യാഴാഴ്ച രാവിലെ കുട്ടി മരിക്കുകയായിരുന്നു.