വിദ്യാർത്ഥിനി വീട്ടിൽ പ്രസവിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ. കുടക് സ്വദേശിയായ 48 വയസ്സുകാരനാണ് അറസ്റ്റിലായത്. ഭാര്യയ്ക്കും മക്കൾക്കുമൊപ്പം ഇയാൾ കാസർകോട് ഹൊസ്ദുർഗ് പോലീസ് സ്‌റ്റേഷൻ പരിധിയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഒരു മാസം മുമ്പ് ഗൾഫിലേയ്ക്ക് കടന്ന പിതാവിനെ പോലീസ് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പെൺകുട്ടി പ്രസവിച്ച കുഞ്ഞിനെ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏറ്റെടുത്തു.





















