30 ഇന്ത്യന്‍ സൈനികരെ വധിച്ചെന്ന് സയീദ്: വാദം പുച്ഛിച്ചുതള്ളി ഇന്ത്യ

    ന്യൂഡല്‍ഹി: ജമ്മുകാശ്മീരിലെ അതിര്‍ത്തി പ്രദേശത്ത് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിലൂടെ 30 ഇന്ത്യന്‍ സൈനികരെ വധിച്ചതായി ഭീകരന്‍ ഹാഫിസ് സയീദ്. ജമ്മുവിലെ അഖീനൂരിലുള്ള ക്യാമ്പാണ് തങ്ങളുടെ നാലംഗ സംഘം ആക്രമിച്ചതെന്നും ഇയാള്‍ അവകാശപ്പെട്ടു. എന്നാല്‍ അവകാശവാദം പൊള്ളയാണെന്ന് ഇന്ത്യന്‍ സൈനിക വക്താവ് വ്യക്തമാക്കി.

    പാക് അധീന കാശ്മീരില്‍ നടത്തിയ പ്രസംഗത്തിലാണ് സയീദിന്റെ അവകാശവാദം. എന്നാല്‍ 30 സൈന്യത്തെ വധിക്കാനെന്നല്ല, ഒരു സൈനികനെ പരിക്കേല്‍പ്പിക്കാന്‍പോലും സയീദിന് സാധിച്ചില്ലെന്ന് ഇന്ത്യന്‍ വക്താവ് തിരിച്ചടിച്ചു.

    നാല് ചെറുപ്പക്കാര്‍ എന്നാണ് ആക്രമണം നടത്തിയത് എന്ന് അവകാശപ്പെടുന്ന സംഘത്തെ് സയീദ് വിശേഷിപ്പിച്ചത്. ആക്രമണത്തിനുശേഷം ഒരു പോറല്‍ പോലുമേല്‍ക്കാതെ അവര്‍ തിരിച്ച് താവളത്തിലെത്തി. പാകിസ്താനില്‍ ഇന്ത്യ നടത്തിയെന്ന് അവകാശപ്പെടുന്ന സര്‍ജിക്കല്‍ സ്‌ട്രൈക്ക് തട്ടിപ്പാണ്. ലോകരാഷ്ട്രങ്ങളെ കബളിപ്പിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്നും ഇയാള്‍ പറയുന്നു.

    LEAVE A REPLY