കോഴിക്കോട് ഞാവൽ പഴമെന്ന് കരുതി കാട്ടുകായ കഴിച്ച വിദ്യാർഥി ചികിത്സയിൽ. വീടിന് സമീപത്തുള്ള പറമ്പിൽനിന്നാണ് ഞാവൽപഴമെന്ന് കരുതി കാട്ടുകായ കുട്ടി അബദ്ധത്തിൽ കഴിച്ചത്. കഴിച്ചതിന് തൊട്ടുപിന്നാലെ ചുണ്ട് തടിച്ചുവരികയും മറ്റ് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയും ചെയ്തു. തുടർന്ന് കുട്ടിയെ താമരശേരിയിലെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കാഴ്ചയിൽ ഞാവൽ പഴത്തോട് സാമ്യമുള്ളതാണ് ഈ വിഷക്കായ എന്നാൽ പരിചിതമല്ലാത്ത ഇത്തരം കായകൾ കഴിക്കുമ്പോൾ ശ്രദ്ധിക്കണമെന്നും മുതിർന്നവരോട് അഭിപ്രായം തേടണമെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.






















