ശബരിമലയില്‍ സര്‍ക്കാരിനൊപ്പം നിന്നത് സമുദായാംഗങ്ങള്‍ കേസില്‍ പെടാതിരിക്കാനെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: സമുദായ അംഗങ്ങള്‍ കേസില്‍പെടാതിരിക്കാനാണ് ശബരിമല വിഷയത്തില്‍ സര്‍ക്കാരിനൊപ്പം നിന്നതെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശബരിമല വിഷയത്തില്‍ സവര്‍ണ കൗശലക്കാര്‍ തെരുവില്‍ പ്രതിഷേധിച്ചു. എന്നാല്‍, അതിനൊപ്പം ചേര്‍ന്നിരുന്നേല്‍ അകത്തു പോകുന്നത് ഈഴവരാകുമായിരുന്നുവെന്നും അതോടെ സമുദായാംഗങ്ങളായ ചെറുപ്പക്കാരുടെ ഭാവി പ്രതിസന്ധിയിലാകുമായിരുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.

പ്രതിഷേധിച്ചതിന്റെ പേരില്‍ കെ.സുരേന്ദ്രന് എത്ര ദിവസമാണ് ജയിലില്‍ കഴിയേണ്ടിവന്നതെന്ന് മറക്കരുത്. ഹിന്ദുക്കളാണെന്ന് പറയുന്നുണ്ടെങ്കിലും ജന്തുക്കളായാണ് കാണുന്നത്. പുന്നപ്ര വയലാര്‍ സമരം മുതല്‍ ഈഴവന്റെ അവസ്ഥ ഇതാണെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY