എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി ബൈക്ക് അപകടത്തിൽ മരിച്ചു

ആലപ്പുഴ: കോഴിക്കോട് പാലക്കാട് ദേശീയപാതയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി മരിച്ചതോടെ നഷ്ടമായത് ഒരു കുടുംബത്തിന്റെ പ്രതീക്ഷ. പുന്നപ്ര അറപ്പക്കല്‍ നിക്‌സണ്‍ നിര്‍മ്മല ദമ്പതികളുടെ ഏകമകള്‍ അല്‍ഫോന്‍സ നിക്‌സനാണ് അപകടത്തില്‍ മരിച്ചത്. പെരിന്തല്‍മണ്ണ എം.ഇ.എസ് മെഡിക്കല്‍ കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി ആയിരുന്നു. മത്സ്യത്തൊഴിലാളിയായ പിതാവ് നിക്‌സണ്‍, പണിയില്ലാത്തപ്പോള്‍ കൂലിപ്പണിയെടുത്താണ് മകളുടെ പഠിത്തത്തിന് പണം കണ്ടെത്തിയിരുന്നത്. അല്‍ഫോണ്‍സയ്ക്ക് എം.ബി.ബി.എസ് പ്രവേശനം ലഭിച്ചത് നാട് ആഘോഷമാക്കിയിരുന്നു. അപകടത്തില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അശ്വിന്‍ പരിക്കുകളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ്.

LEAVE A REPLY