പുകവലിയും മദ്യപാനവും നല്ല ശീലമല്ല; ഓർമിപ്പിച്ച് റാപ്പർ വേടൻ

പുകവലിയും മദ്യപാനവും നല്ല ശീലങ്ങൾ അല്ലെന്ന് ഓർമിപ്പിച്ച് പ്രമുഖ റാപ്പർ ഹിരൺ ദാസ് മുരളി എന്ന വേടൻ. കഞ്ചാവ് കൈവശം വെച്ചതിന് താരത്തെ മുമ്പ് എക്‌സ്‌സൈസ് സംഘം അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിന് ഇടയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ദുശ്ശീലങ്ങളിൽ വേടൻ സ്വയം വിമർശനം ഉന്നയിച്ചത്. ‘എന്നെ കേൾക്കുകയും കാണുകയും ചെയ്യുന്ന സഹോദരന്മാരോടാണ് പറയാനുള്ളത്. പുകവലിയും മദ്യപാനവും വലിയ പ്രശ്‌നമാണ്, എന്നോട് ദയവായി ക്ഷമിക്കണം, നല്ല മനുഷ്യനാകാൻ ശ്രമിക്കാമെന്നും താരം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ വരികളിലൂടെ ശ്രദ്ധേയനായ വേടൻ, എക്‌സ്‌സൈസ് നടപടിക്ക് പിന്നാലെ വലിയ വിമർശനങ്ങൾ നേരിട്ടിരുന്നു. എന്നാൽ തെറ്റ് തിരിച്ചറിഞ്ഞുകൊണ്ടുള്ള താരത്തിന്റെ പ്രതികരണങ്ങൾക്ക് വലിയ സ്വീകാര്യതയാണ് പിന്നീട് ലഭിച്ചത്.