വിദ്യാർഥിനികളെ വിവസ്ത്രരാക്കി പരിശോധന നടത്തിയ സംഭവത്തിൽ പ്രിൻസിപ്പലും അറ്റൻഡൻററും അറസ്റ്റിൽ ആയതായി റിപ്പോർട്ട്.
സ്‌കൂളിലെ ടോയ്‍ലറ്റിൽ രക്തക്കറ കണ്ടതിനെ തുടർന്ന് ആരാണ് ഉത്തരവാദികൾ എന്ന് കണ്ടെത്തുന്നതിനായി, 5 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന പെൺകുട്ടികളെ സ്കൂൾ കൺവെൻഷൻ ഹാളിലേക്ക് വിളിച്ചുവരുത്തി, വിവസ്ത്രരാക്കി പരിശോധനക്ക് വിധേയരാക്കിയാതായി കുട്ടികൾ പറയപ്പെടുന്നു. മഹാരാഷ്ട്ര താനെയിലെ ഷാപൂരിലെ ആർഎസ് ധമാനി സ്‌കൂളിലാണ് സംഭവം. മാതാപിതാക്കളുടെ പരാതിയെ തുടർന്ന് സ്കൂൾ മാനേജ്മെൻറിനും അഡ്മിനിസ്ട്രേഷനുമെതിരെ നടപടി സ്വീകരിച്ചതായും അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. സ്‌കൂളിലെ നാല് അധ്യാപകർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത് . ഇവർക്കെതിരെ പോക്‌സോ ഉൾപ്പടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തതെന്ന് പൊലീസ് അറിയിച്ചു.






















