ഒൗഷധ ഗുണങ്ങളുടെ കലവറയാണ് പേരയ്ക്ക

വേരു മുതൽ ഇല വരെ ഒൗഷധ ഗുണങ്ങളുടെ ഒരു കലവറയാണ് പേരയ്ക്ക. നാം വലിയ വില കൊടുത്തു പഴവർഗങ്ങൾ വാങ്ങുമ്പോഴും പറമ്പിലെ പലതും അവഗണിയ്ക്കുകയാണ് പതിവ്. വൈറ്റമിൻ എ, സി എന്നിവയാൽ സമ്പുഷ്ടമാണ് പേരക്ക. മാത്രമല്ല, വൈറ്റമിൻ ബി2, ഇ, കെ, ഫൈബർ, മാംഗനീസ്, പോട്ടാസ്യം, അയൺ, ഫോസ്ഫറസ് എന്നിവ അടങ്ങിയതിനാൽ നിരവധി രോഗങ്ങളിൽ നിന്നു സംരക്ഷണം നൽകാൻ പേരയ്ക്കക്കു കഴിയും. പേരയിലയും പേരത്തണ്ടുമെല്ലാം ആരോഗ്യ സംരക്ഷണത്തിനായി ഉപയോഗിക്കാം എന്നാണ് വിദക്തർ പറയുന്നത്. ഇതിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി, പൊട്ടാസ്യം എന്നിവ രക്തസമ്മർദം കുറയ്ക്കുകയും രക്തത്തിൽ കൊഴുപ്പടിഞ്ഞു കൂടുന്നത് തടയുകയും ചെയ്യും. നേരിയ ചുവപ്പു കലർന്ന പേരയ്ക്ക പതിവായി കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും കൂടാതെ പേരയ്ക്കയിൽ അടങ്ങിയിരിക്കുന്ന ലൈകോപീൻ, ക്വെർസെറ്റിൻ, വിറ്റാമിൻ സി, മറ്റ് പോളിഫെനോളുകൾ എന്നിവ ശരീരത്തിൽ ഉൽ‌പാദിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കുന്ന ശക്തമായ ആന്റിഓക്‌സിഡന്റുകളായി പ്രവർത്തിക്കുന്നു. കാൻസർ കോശങ്ങളുടെ വളർച്ച തടയാൻ ഇത് സഹായിക്കുന്നതായും വിതക്തഭിപ്രായമുണ്ട്. പ്രോസ്റ്റേറ്റ് ക്യാൻസർ സാധ്യത കുറയ്ക്കുന്നതിനും സ്തനാർബുദ കോശങ്ങളുടെ വളർച്ചയെ തടസ്സപ്പെടുത്തുന്നതിനും പേരയ്ക്ക കഴിക്കുന്നത് വളരെ ഗുണകരമാണെന്നും വിദക്തർ പറയുന്നു.