അടുക്കളയിൽ ഉപയോഗിക്കാൻ പാടില്ലാത്ത പാത്രങ്ങൾ

അടുക്കളയിൽ ഉപയോഗിക്കാൻ പാടില്ലാത്ത പാത്രങ്ങൾ ഏതൊക്കെയെന്ന് നിർദേശിക്കുകയാണ് ഉദരരോഗ വിദഗ്ധൻ ഡോ. സൗരഭ് സേതി. ആരോഗ്യവും ഫിറ്റ്‌നസും നിലനിർത്തുന്നതിനായുള്ള വ്യായാമത്തോടൊപ്പം തന്നെ പ്രാധാന്യമുള്ളതാണ് ഓരോ വ്യക്തിയുടെയും ഭക്ഷണക്രമവും. അതിനായി നമ്മൾ അടുക്കളയിൽ ഉപയോഗിക്കുന്ന പാത്രങ്ങൾക്ക് ആരോഗ്യ സംരക്ഷണത്തിൽ വലിയ പങ്കുണ്ട് എന്ന് വ്യക്തമാക്കുകയാണ് . ഒന്നാമതായി അടുക്കളയിൽ ഉപയോഗിക്കാൻ പാടില്ലാത്ത ഒന്നാണ് പ്ലാസ്റ്റിക് പാത്രങ്ങൾ, ഇവ ഉയർന്ന ചൂടിൽ പാചകം ചെയ്യുന്ന സമയത്ത് ഉരുകാനും ബിസ്ഫനോൾ പോലുള്ള അപകടകാരിയായ രാസവസ്തുക്കൾ പുറത്തുവിടുകയും ചെയ്യും. ഇത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നും ഡോ. സൗരഭ് സൂചിപ്പിക്കുന്നു. പകരം സ്റ്റൈൻലെസ് സ്റ്റീൽ, സിലിക്കൺ, അല്ലെഗിൽ മുളകൊണ്ടുള്ളതോ ആയ പാത്രങ്ങൾ തെരഞ്ഞെടുക്കുന്നതായിരിക്കും നല്ലത്എന്നും വിദക്തർ സൂചിപ്പിക്കുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻവയോൺമെന്റൽ ഹെൽത്ത് സയൻസിന്റെ പഠനത്തിലും പ്ലാസ്റ്റിക് പാത്രങ്ങൾ അപകടകരമാണെന്ന് സൂചിപ്പിക്കുന്നുണ്ട്. മറ്റൊന്ന് പ്ലാസ്റ്റിക് കട്ടിങ് ബോർഡുകൾ. ഇത് ഉപയോഗിക്കുന്നത് മൈക്രോ പ്ലാസ്റ്റിക്കുകൾ ഭക്ഷണത്തിൽ കലരാൻ കാരണമാകുന്നു. മരത്തിന്റെയോ ഗ്ലാസിന്റെയോ കട്ടിങ് ബോർഡുകൾ ഉപയോഗിക്കുന്നതാണ് കൂടുതൽ സുരക്ഷിതം. മാത്രമല്ല പൊളിഞ്ഞതോ പോറലുള്ളതോ ആയ നോൺസ്റ്റിക് പാനുകൾ ഉപയോഗിക്കുന്നതും വളരെ ദോഷം ചെയ്യും, ഇവയിൽ അപകടകാരികളായ പോളിഫ്‌ളൂറോ ആൽക്കലൈൽ അടങ്ങിയിട്ടുണ്ട്. ഇത് ഉയർന്ന രക്തസമ്മർദ്ദം , കൊളസ്‌ട്രോൾ, പ്രത്യുൽപാദന പ്രശ്‌നങ്ങൾ തുടങ്ങിയവയിലേക്ക് നയിക്കുന്നു. കേടായ നോൺസ്റ്റിക് പാനുകളിൽ പാകം ചെയ്യുന്നതിനു പകരം സ്റ്റൈൻലെസ് സ്റ്റീൽ, കാസ്റ്റ് അയൺ, അല്ലെങ്കിൽ സെറാമിക് പാനുകൾ എന്നിവ ഉപയോഗിക്കാമെന്ന് നിർദേശിക്കുകയാണ് ഹാർവർഡിൽ നിന്നുള്ള ഉദരരോഗ വിദഗ്ധൻ ഡോ. സൗരഭ്.