ആശുപത്രിക്ക് എതിരെ വിമർശനം

രോഗികളുടെ വിവരങ്ങൾ അടങ്ങിയ പേപ്പറുകൾ ഉപയോഗിച്ച സംഭവത്തിൽ ആശുപത്രിക്ക് എതിരെ വിമർശനം. വഴിയരികിൽ വിൽപ്പനയ്ക്കുവെച്ച ഭക്ഷണം പൊതിയാൻ രോഗികളുടെ സ്വകാര്യ വിവരങ്ങൾ അടങ്ങിയ 1000 പേജുകളാണ് കടയിൽ നിന്ന് ലഭിച്ചത്. കടയിൽനിന്ന് പലഹാരം വാങ്ങിയ ഒരു സോഷ്യൽ മീഡിയ ഇൻഫ്‌ളൂവൻസറാണ് വിവരം പുറത്തുവിട്ടത്. ഇയാൾക്ക് ഭക്ഷണം പൊതിഞ്ഞുനൽകിയത് ഹെപ്പറ്റൈറ്റിസ് ബി ബാധിച്ച രോഗിയുടെ വിവരങ്ങൾ അടങ്ങിയ ആശുപത്രി രേഖകൾ ആയിരുന്നു. തായ്‌ലൻഡിലെ വടക്കുകിഴക്കൻ പ്രവിശ്യയിലുള്ള സ്വകാര്യ ആശുപത്രിയാണ് വിവാദത്തിലായത്. തായ്‌ലന്റ് പേഴ്‌സണൽ ഡേറ്റ പ്രൊട്ടക്ഷൻ കമ്മിറ്റി ആശുപത്രിക്ക് എതിരെ നടപടി സ്വീകരിച്ചു. 32 ലക്ഷം ഇന്ത്യൻ രൂപയോളം ആശുപത്രിക്ക് പിഴയും ചുമത്തിയിട്ടുണ്ട്.