കേരളത്തില്‍ 40 വയസ്സിനു താഴെയുള്ളവരില്‍ ഹൃദ്രോഗ നിരക്ക് അതിവേഗം കുതിക്കുകയാണെന്നു ആശങ്ക

കേരളത്തില്‍ 40 വയസ്സിനു താഴെയുള്ളവരില്‍ ഹൃദ്രോഗ നിരക്ക് അതിവേഗം കുതിക്കുകയാണെന്നു ഇന്ത്യന്‍ കോളജ് ഓഫ് കാര്‍ഡിയോളജി കേരള ചാപ്റ്റര്‍ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്ത ഡോക്ടര്‍മാര്‍ ആശങ്ക പങ്കുവെച്ചു. 40 വയസ്സില്‍ താഴെയുള്ള ഹൃദ്രോഗ ബാധിതര്‍ 5 ശതമാനത്തില്‍ നിന്ന് ഇപ്പോള്‍ 10% മുതല്‍ 15% വരെ ആയിട്ടുണ്ട്. ജീവിതശൈലിയില്‍ കാര്യമായ മാറ്റം ഇല്ലാത്തതിനാല്‍ ഈ നിരക്ക് ഉയര്‍ന്നുകൊണ്ടിരിക്കും. 30 വയസ്സിനു താഴെ ഹൃദ്രോഗികള്‍ ആകുന്നവരുടെ നിരക്കും ഉയരുന്നുണ്ട്. മറ്റു രാജ്യങ്ങളില്‍ ഹൃദയാഘാത സാധ്യത 60 വയസ്സിനു മുകളിലാണെങ്കില്‍ ഇന്ത്യയില്‍ അതു പുരുഷന്മാര്‍ക്ക് 50 വയസ്സും സ്ത്രീകള്‍ക്ക് 60 വയസുമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

LEAVE A REPLY