മുലപ്പാലിന്റെ രുചിയുള്ള ഐസ്‌ക്രീം കഴിച്ചിട്ടുണ്ടോ നിങ്ങൾ. ഒരുപാടുപേരുടെ ഇഷ്ടഭക്ഷണമാണ് ഐസ്‌ക്രീം. അതിന്റെ ഉത്പാദനരംഗത്ത് പുതിയൊരു പരീക്ഷണമെന്നവണ്ണം മുലപ്പാലിന്റെ രുചിയുള്ള ഐസ്‌ക്രീം പുറത്തിറക്കിയിരിക്കുകയാണ് പ്രമുഖ ബേബി ബ്രാൻഡായ ഫ്രീഡ. മുലപ്പാലിന്റെ രുചി യിൽ രൂപകൽപന ചെയ്ത ഈ ഐസ്‌ക്രീം, സോഷ്യൽമീഡിയയിലടക്കം ചർച്ചകൾക്ക് വഴി ഒരുക്കിയതായാണ് റിപ്പോർട്ട്. ‘മധുരവും, നേരിയ ഉപ്പുരസവും, മൃദുലമായ ഘടനയും, മുലപ്പാലിന്റെതായ മഞ്ഞ നിറവുമുണ്ട്’ ഈ ഐസ്ക്രീമിന്, എന്നാൽ മുലപ്പാലിന്റെ രുചി നൽകുന്നുണ്ടെങ്കിലും അതിൽ യഥാർഥത്തിൽ മുലപ്പാൽ അടങ്ങിയിട്ടില്ലെന്ന് യുഎസ്എ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കയിലെ ഫ്രീഡയും ന്യൂയോർക്ക് ആസ്ഥാനമായുള്ള ഓഡ്‌ഫെല്ലോസ് കമ്പനിയും സഹകരിച്ചാണ് പുതിയ ഐസ്‌ക്രീം ഫ്‌ളേവർ അവതരിപ്പിച്ചത് എന്ന് യുഎസ്എ ടുഡേയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.




















