ഗ്ലാസ് ബോട്ടിലുകളിൽ പ്ലാസ്റ്റിക് ബോട്ടിലുകളേക്കാൾ കൂടുതൽ മൈക്രോ പ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ട് എന്ന് പുതിയ പഠനം. ഫ്രാൻസിലെ ഭഷ്യ സുരക്ഷാ ഏജൻസിയായ എ.എൻ.എസ്.ഇ.എസ് നടത്തിയ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരം. ജേണൽ ഓഫ് ഫുഡ് കംപോസിഷ്യൻ ആൻഡ് അനാലിസിസിലാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്ലാസ്റ്റിക് ബോട്ടിലുകളെ അപേക്ഷിച്ച് ഗ്ലാസ് ബോട്ടിലുകൾ കൂടുതൽ സുരക്ഷിതമാണെന്നായിരുന്നു ഗവേഷകർ കരുതിയിരുന്നത്. എന്നാൽ പഠനം നടത്തിയപ്പോൾ ഒരിക്കലും ചിന്തിക്കാത്ത ഫലമാണ് ലഭിച്ചതെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ പിഎച്ച്.ഡി വിദ്യാർത്ഥികൾ പറയുന്നു. ഒരു ലിറ്റർ ഗ്ലാസ് ബോട്ടിലിൽ 100 മൈക്രോപ്ലാസ്റ്റിക് കണികകൾ അടങ്ങിയിട്ടുള്ളതായാണ് റിപ്പോർട്ട്. ഇത് പ്ലാസ്റ്റിക് കുപ്പികളെ അപേക്ഷിച്ച് 50 മടങ്ങ് കൂടുതലാണ്. സോഫ്റ്റ് ഡ്രിങ്കുകളിലും ബിയറിലും മൈക്രോപ്ലാസ്റ്റിക് കൂടുതലായി കാണപ്പെടുന്നതായും ഗവേഷകർ പറയുന്നു.






















