കട്ടിങ് ബോർഡുകൾ സുരക്ഷിതമാണോ ?

കട്ടിങ് ബോർഡുകൾ സുരക്ഷിതമാണോ ?
വളരെ വേഗത്തിൽ പച്ചക്കറികളും മത്സ്യവും മാംസവുമൊക്കെ മുറിച്ചെടുക്കാൻ കട്ടിങ് ബോർഡുകൾ ഉപയോഗിക്കുന്നവർ ആണ് നമ്മൾ . എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ കട്ടിങ് ബോർഡുകളും അപകടകാരികളായേക്കാം. അതിൽ ഒന്നാണ് പ്ലാസ്റ്റിക് ചോപ്പിംഗ് ബോർഡുകൾ. പ്ലാസ്റ്റിക് ബോർഡിൽ കത്തി ഉപയോഗിക്കുമ്പോഴെല്ലാം, ചെറിയ പ്ലാസ്റ്റിക് കണികകൾ ഉപരിതലത്തിൽ നിന്ന് ചുരണ്ടിയെടുക്കപ്പെട്ടേക്കാം, മൈക്രോപ്ലാസ്റ്റിക്സ് എന്നറിയപ്പെടുന്ന ഈ ചെറിയ ശകലങ്ങൾ നിങ്ങളുടെ ഭക്ഷണവുമായി എളുപ്പത്തിൽ കലരാൻ സാധ്യതയുണ്ട്, ഇത് ആരോഗ്യപരമായ അപകടസാധ്യതകൾ സൃഷ്ടിക്കുന്നു. നിങ്ങളുടേത് വുഡൻ കട്ടിങ് ബോർഡ് ആണെകിൽ സാധനങ്ങൾ മുറിക്കുന്ന സമയത്ത് തടിയുടെ അംശങ്ങൾ ഇവയിൽ പറ്റിപ്പിടിക്കാൻ സാധ്യതയുണ്ട്. ഇത് ദഹിക്കുന്ന വസ്തുവല്ലാത്തതിനാൽ ഉള്ളിൽ ചെന്നാൽ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകും. കൂടാതെ കട്ടിങ് ബോർഡുകളിൽ ഉപയോഗിക്കുന്ന വാർണിഷുകൾ, പെയിന്റ് എന്നിവയും ഉള്ളിൽ ചെന്നാൽ ദോഷകരമാണ്. ഏറ്റവും നല്ലത് മുളയിൽ നിർമിച്ച കട്ടിങ് ബോർഡുകൾ ഉപയോഗിക്കുന്നതാണ്. അവയുടെ പ്രതലത്തിൽ താരതമ്യേന സുഷിരങ്ങൾ കുറവായതുകൊണ്ടുതന്നെ ഈർപ്പം ആഗിരണം ചെയ്യും അതുവഴി അണുക്കൾ പെരുകുന്നതും തടയാനാകും.