ഉയർന്ന നിലവാരമുള്ള പ്രോട്ടീൻ, അവശ്യ വിറ്റാമിനുകൾ, ആന്റി-ഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് മുട്ട. മുട്ട കഴിക്കുമ്പോൾ ഉണ്ടാകുന്നുവെന്ന് പറയപ്പെടുന്ന കൊളസ്ട്രോൾ വളരെ സൂക്ഷ്മമാണെന്ന് ആരോഗ്യവിദഗ്തർ ചൂണ്ടിക്കാണിക്കുന്നു. ഓരോ വ്യക്തിയിലും വ്യത്യസ്തമായാണ് കൊളസ്‌ട്രോൾ മെറ്റബോളിസ് ചെയ്യപ്പെടുന്നത്. ശരീരത്തിൽ ഉൽപാദിപ്പിക്കപ്പെടുന്ന കൊളസ്ട്രോൾ പോലെയല്ല കരൾ ഭക്ഷണത്തിൽ നിന്ന് ലഭിക്കുന്ന കൊളസ്ട്രോൾ മെറ്റബോളിസ് ചെയ്യുന്നത്. കൊളസ്ട്രോൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ, നിങ്ങളുടെ കരൾ കൊളസ്ട്രോൾ ഉത്പാദനം നിയന്ത്രിക്കുകയും സന്തുലിതാവസ്ഥ നിലനിർത്തുകയും ചെയ്യുന്നുവെന്ന് ആരോഗ്യവിദദ്ധർ പറയുന്നു. വളരെ ചെറിയൊരു ശതമാനം ആളുകൾക്ക് മാത്രമാണ് മുട്ട പോലുള്ള കൊളസ്ട്രോൾ അടങ്ങിയ ഭക്ഷണങ്ങൾ എൽഡിഎൽ വര്ധിപ്പിക്കുന്നതെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. ഒരു മുട്ടയിൽ നിന്ന് ശരീരത്തിന് ആവശ്യമായ ഉയർന്ന നിലവാരമുള്ള പ്രോട്ടീൻ, തലച്ചോറിന് കോളിൻ, പ്രതിരോധശേഷിക്ക് വിറ്റാമിൻ ഡി, ഊർജ്ജത്തിനും മെറ്റബോളിസത്തിനും ബി 12, കണ്ണുകൾക്ക് ല്യൂട്ടിൻ, സിയാക്സാന്തിൻ പോലുള്ള ആന്റിഓക്‌സിഡന്റുകൾ എന്നിവ ലഭിക്കുന്നു. എന്നിരുന്നാലും ആഹാരക്രമത്തിൽ മാറ്റങ്ങൾ വരുത്തുന്നതിന് മുന്നേ ഒരു ആരോഗ്യവിദഗ്ദ്ധന്റെ സേവനം തേടുന്നതാണ് ഉചിതം.






















