തലസ്ഥാനം യുദ്ധക്കളം; യുവമോര്‍ച്ച പ്രവര്‍ത്തര്‍ക്ക് നേരെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു

    തിരുവനന്തപുരം : യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടേറിയേറ്റിലേയ്ക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തം. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെ പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. ഡിസംബര്‍ 31 ന് കാലാവധി തീരുന്ന പി.എസ്.സി റാങ്ക് ലിസ്റ്റ് നീട്ടണമെന്ന് ആവശ്യപ്പെട്ടാണ് പ്രവര്‍ത്തകര്‍ സെക്രട്ടേറിയേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചത്.

    അവശരായ പ്രവര്‍ത്തകര്‍ റോഡിനു നടുവില്‍ കിടന്ന് പ്രതിഷേധിക്കുകയാണ്. പ്രവര്‍ത്തകര്‍ പോലീസിനു നേരെ കല്ലും കുപ്പിയും ചെരിപ്പും വലിച്ചിറഞ്ഞു. പോലീസ് മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ചു. അതേസമയം, പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി സ്ഥലത്ത് തുടരുകയാണ്. സംഘര്‍ഷത്തെ തുടര്‍ന്ന് എം.ജി റോഡിലെ ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. സ്ഥലത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചു.

    LEAVE A REPLY