നിങ്ങളുടെ പങ്കാളി നിങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാന്‍ മടി കാണിക്കുന്നുണ്ടോ?. ഇത് നിങ്ങളോടുള്ള പങ്കാളിയുടെ താല്‍പര്യക്കുറവാണെന്ന ചിന്ത നിങ്ങള്‍ക്കുണ്ടോ?. എന്നാല്‍ അങ്ങനെ കരുതേണ്ടെന്നും യഥാര്‍ത്ത ജീവിതത്തില്‍ ബന്ധങ്ങളില്‍ സന്തോഷം അനുഭവിക്കുന്നവര്‍ തങ്ങളുടെ റിലേഷന്‍ഷിപ്പിനെ കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ അധികം പങ്കുവെയ്ക്കാറില്ലെന്നും പഠനങ്ങള്‍ പറയുന്നു. സേന്താഷകരമായ ജീവിതം നയിക്കുന്നവര്‍ക്ക് തങ്ങളുടെ സ്വകാര്യ നിമിഷങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ച് മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ താല്‍പര്യമുണ്ടായിരിക്കില്ല. ലൈക്കുകള്‍ക്കും കമന്റുകള്‍ക്കും ശ്രദ്ധകൊടുക്കാതെ അവര്‍ തങ്ങളുടെ ബന്ധങ്ങളില്‍ മുഴുകുന്നവരായിരിക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരക്കാര്‍ ശാന്ത സ്വഭാവക്കാരും സത്യസന്ധരുമായിരിക്കുമെന്ന് ചില സർവേകൾ പറയുന്നു. സ്വകാര്യ നിമിഷങ്ങളെ സ്വകാര്യമായി സൂക്ഷിക്കാന്‍ ഇഷ്ടപ്പെടുന്ന ഇവര്‍ മറ്റുള്ളവരുടെ സോഷ്യല്‍ മീഡിയ ഇടപെടലുകളില്‍ അസ്വസ്ഥത പ്രകടിപ്പിക്കാത്തവരുമാണെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.



















