സ്‌ട്രോക്കിനെതിരെ മുന്നറിയിപ്പ് നൽകി ആരോഗ്യവിദദ്ധർ

ലോകത്താകെ സംഭവിക്കുന്ന മരണ കാരണങ്ങളിൽ രണ്ടാം സ്ഥാനമാണ് സ്‌ട്രോക്കിനെന്ന് ആരോഗ്യവിദഗ്തർ. നാല് പേരിൽ ഒരാൾക്ക് പ്രായഭേദമന്യേ ഒരിക്കലെങ്കിലും സ്ട്രോക്ക് വരാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. എന്നാൽ ലക്ഷണങ്ങളെ തിരിച്ചറിയാതെ പോകുന്നതും ലാഘവത്തോടെ എടുക്കുന്നതും ജീവൻ നഷ്ടപ്പെടാൻ പോലും കാരണമാകുന്നു. പക്ഷാഘാതവുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് സൂചനകൾ തുടക്കത്തിൽ സൂക്ഷ്മമായിരിക്കും, പലപ്പോഴും ഇത് അവ​ഗണിക്കുകയാണ് പതിവ്. എന്നാൽ നേരിയ ലക്ഷണങ്ങൾ പോലും പ്രധാനമാണ്. ഉയർന്ന രക്തസമ്മർദം, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, പുകവലി ശീലം, അമിത മദ്യപാനം, അമിതവണ്ണം, മോശം ഭക്ഷണക്രമം, പ്രായം, ജനിതക ഘടകങ്ങൾ എന്നിവയാണ് സ്ട്രോക്ക് വർധിപ്പിക്കുന്നത്തിനുള്ള പ്രധാന ഘടകങ്ങളായി ആരോഗ്യവിദഗ്തർ ചൂണ്ടിക്കാണിക്കുന്നത്. മുഖം താഴേക്ക് കോടിപ്പോവുക, കൈകളുടെ ബലം കുറയാനും സംസാരിക്കാൻ ബുദ്ധിമുട്ടു തോന്നുക, പെട്ടെന്നുള്ള തലകറക്കം, തീവ്രമായ തലവേദന, പെട്ടെന്നുള്ള കാഴ്ചക്കുറവ് അല്ലെങ്കിൽ നടക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് സ്ട്രോക്കിന്റെ സാധാരണമായ ലക്ഷണങ്ങൾ. ആരോഗ്യകരമായ ശീലങ്ങളിലൂടെ മിക്ക പക്ഷാഘാത സാഹചര്യങ്ങളും തടയാൻ സാധിക്കുമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.